ചുരം റോഡിലെ സ്വകാര്യ ബസ്സുകള്‍ക്കുള്ള നിയന്ത്രണം ഒഴിവാക്കണം:ബി.എം.എസ്
കല്‍പ്പറ്റ:ദിവസവും നൂറിലധികം കെ.എസ്.ആര്.ടി.സി ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്തുവാന്‍ അനുമതി നല്‍കുകയും എന്നാല്‍ വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്ന നിലപാട് അപലപനീയമാണെന്ന് വയനാട് ജില്ലാ പ്രൈവറ്റ് ബസ്സ് & ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡണ്ട് ജി.സന്തോഷ്.സ്വകാര്യ ബസ്സുകള്‍ക്ക് അനുമതി നിരോധിച്ചിരിക്കുകയാണെന്ന് പറയുന്ന അധികൃതര്‍ തിരുവനന്തപുരം,എറണാകുളം,തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ലീപ്പര്‍ ബസ്സുകളില്‍ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഗതാഗതം സുഗമമാക്കുമ്പോള്‍ സാധാരണക്കാരായവരുടെ യാത്രാക്ലേശം പരിഹരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ചുരം ഇടിഞ്ഞതു മുതല്‍ സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്തുവാന്‍ കഴിയാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അതിന്റെനടത്തിപ്പുകാര്, തൊഴിലാളികള്‍ പട്ടിണിയിലും .ഈ സാഹചര്യം മനസ്സിലാക്കി സ്വകാര്യ ബസ്സുകള്‍ക്കുള്ള നിയന്ത്രണം ഒഴിവാക്കി സര്‍വ്വീസ് നടത്തുവാന്‍ അനുമതി നല്‍കണം. യോഗത്തില്‍ ഹരിദാസന്.കെ, പി.കെ.മുരളീധരന്, പി.ആര് സുരേഷ്, സി.കെ.സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍