സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൃത്താധ്യാപകരെ നിയമിക്കണം:വയനാട് ജില്ലാ ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന്
സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൃത്താധ്യാപകരെ നിയമിക്കണമെന്ന് വയനാട് ജില്ലാ ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു.നൃത്ത പരിശീലനം ഉപജീവനമാക്കിയ 100 കണക്കിന് കലാകാരന്മാര്ക്ക് തൊഴിലിന് സ്ഥിരത ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത് . തൊഴില്‍ സംരക്ഷണം ,നൃര്‍ത്ത കലാകാരന്മാര്ക്കുള്ള ക്ഷേമനിധി , അവശകലാകാരന്മാര്ക്കുള്ള പെന്ഷന് തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാവണമെന്നും സമ്മേളനം ആവിശ്യ പ്പെട്ടു .അസോസിയേഷന് ജില്ലാ പ്രസിഡണ്ട് രേണുകാ സലാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു .സ്റ്റേറ്റ് സെക്രട്ടറി ഡോ.പ്രമോദ് ദാസ് മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥി കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍ മുതിര്‍ന്ന നൃത്ത അധ്യാപകരെ ആദരിച്ചു. ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ അജിത, കെ.എ.എല്‍.എ യുടെ സ്റ്റേറ്റ് സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി സമീര്‍ ഗ, ജില്ലാ രക്ഷാധികാരി അനില്‍ കുമാര്‍ പ്രോ ഗ്രാം കണ്‍വീനര്‍ സന്തോഷ് വാളാട് , സാബു മാനന്തവാടി, ഹിപ്പ് സ് റഹ്മാന് കല്‍പ്പറ്റ എന്നിവരുടെ നേതൃത്വത്തില്‍ നൃത്ത സന്ധ്യ ഒരുക്കി. വയനാട് സിംഗേഴ്സ് ഗ്രൂപ്പിന്റെ ഗാനമേള എന്നിവ അരങ്ങേറി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍