ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു
ബത്തേരി: കൊളഗപ്പാറ ലയണ്‍സ് ക്ലബ് കല്ലൂരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു.നൂല്‍പ്പുഴ കാക്കത്തോട്, ചാതകപ്പുര കോളനികളിലെ അഞ്ച് കുടുംബങ്ങളില്‍ നിന്നുള്ള 25 പേരാണ് ക്യാമ്പിലുള്ളത്.ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രതീഷ് വര്‍ഗീസ്, ട്രഷറര്‍ മനോജ്കുമാര്‍, ജയ്സണ്‍,മനോജ് ഫ്രാന്‍സീസ്, ആന്റണി, സച്ചു, ഷൈന്‍ തോമസ്, സജികുമാര്‍, നൂല്‍പ്പുഴ പഞ്ചായത്ത് മെമ്പര്‍ ദീപ, ഐസിഡിഎസ് കോഓര്‍ഡിനേറ്റര്‍ സ്മിത, മോളി, ഏലിയാമ്മ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍