മരക്കടവ് പള്ളിയില്‍ മോഷണം; ഓഫീസ് മുറിയില്‍ നിന്നും, വികാരിയച്ചന്റെ കിടപ്പുമുറിയില്‍ നിന്നും പണം കളവുപോയി
പെരിക്കല്ലൂര്‍: മരക്കടവ് സെന്റ് ജോസഫ് പള്ളിയിലെ ഓഫീസ് മുറിയിലേയും, പള്ളി വികാരി ഫാ.മാത്യു പൈക്കട്ടന്റെ കിടപ്പുമുറിയിലേയും രണ്ട് മേശകളില്‍ നിന്നുമാണ് പണം മോഷണം പോയത്. ശനിയാഴ്ച രാത്രിയാണ് മോഷ്ടാവ് ജനല്‍ പാളികള്‍ക്കിടയില്‍ കൂടി അകലത്തില്‍ കിടന്നിരുന്ന മേശകള്‍ വലിച്ച് ജനലിന്റെ അടുത്തേക്ക് അടുപ്പിച്ച് മോഷണം നടത്തിയത്. ഏകദേശം 25000 രൂപയോളം കളവ് പോയതായാണ് സൂചന. വികാരി അച്ചന് ഓഫീസിന് അടുത്ത ഗസ്റ്റ്റൂമിലായിരുന്നു കിടന്നിരുന്നത്. നേരം വെളുത്തതിന് ശേഷമാണ് മോഷണ വിവരം അറിയുന്നത്. ആറ് മാസം മുന്‍പ് കബനിഗിരി പള്ളിമേടയിലും സമാനമായ രീതിയില്‍ മോഷണം നടത്തി 50000 രൂപയോളം നഷ്ടമായിരുന്നു. പുല്‍പ്പള്ളി പോലീസ് സ്റേറഷനില്‍ പരാതി നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍