കെട്ടിടത്തില്‍ നിന്നും വീണ് പരുക്കേറ്റ യുവാവ് മരണപ്പെട്ടു
തവിഞ്ഞാല്‍ വെണ്മണി പെരിയിലകാട്ടില് പ്രകാശന്റെ മകന് അഖില്‍ പി ടി (19)യാണ് മരിച്ചത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ബിവറേജ് പരിസരത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റാണ് മരണം. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതര പരുക്കേറ്റ അഖിലിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും അവിടെ വെച്ച് രാത്രിയോടെ മരിക്കുകയുമായിരുന്നു.അമ്മ:സിന്ധു.സഹോദരി:ആതിര.സംസ്കാരം നാളെ(ജൂണ്‍ 24) വീട്ടുവളപ്പില്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍