താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലൂടെ യാത്രാ വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചു.കെ. എസ്.ആര്.ടി.സി ബസുകള്‍ക്ക് മാത്രമായാണ് നിലവില്‍ തടസ്സമില്ലാതെ നേരിട്ട് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ചരക്കു വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരുന്നതാണ്. ശനിയാഴ്ച്ച രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ എല്ലാദിവസവും കേരള, കര്‍ണാടക കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ ബസുകള്‍ക്ക് കടന്നു പോകുന്നതിന് അനുമതിയുണ്ട്.അപകട മേഖലയില്‍ ഒറ്റവരിയില്‍ ഇരുഭാഗത്തേക്കുമായാണ് വാഹനങ്ങള്‍ കടത്തിവിടുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍