ഭര്‍തൃമതിയായ യുവതിയുടെ ആത്മഹത്യ :പോലീസ് നടപടികള്‍ അവസാനിപ്പിച്ച കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് കോടതി
ഭര്‍തൃമതിയും മാനന്തവാടി മേരീ മാതാ കോളേജില്‍ എം.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായിരുന്ന അഞ്ചുകുന്ന് സ്വദേശിയായ യുവതി കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച പോലീസ് നടപടിക്കെതിരെയാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.പോലീസ് നടപടിയിലെ അനൗചിത്യം ചൂണ്ടികാണിച്ചും, യുവതി ആത്മഹത്യ ചെയ്തത് സംബന്ധിച്ചു ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും യുവതിയുടെ മാതാവ് സമര്‍പ്പിച്ച പരാതി തുടരന്വേഷണത്തിനും നടപടികള്‍ക്കുമായി പോലീസിന് കൈമാറിക്കൊണ്ട് മാനന്തവാടി ജെ.എഫ്.സി.എം കോടതി 1 ഉത്തരവിട്ടത്.പരാതിക്കാരിക്ക് വേണ്ടി മാനന്തവാടിയിലെ അഭിഭാഷകന് മിഥുന് ബാബു ഹാജരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍