പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭാ കുറുക്കന്മൂല ഡിവിഷനില്‍ പച്ചക്കറി തൈകളും,പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭാ ശശി നിര്‍വ്വഹിച്ചു.ഡിവിഷന് കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷതവഹിച്ചു.തൈവിതരണോദ്ഘാടനം കൗണ്‍സിലര്‍ ലില്ലി കുര്യന് നിര്‍വ്വഹിച്ചു.ചടങ്ങില്‍ വെച്ച് നവവൈദീകന് എല്‍ദോ പാട്ടുപാളയ്ക്ക് സ്വീകരണവും,കുറുക്കന്മൂല ഡിവിഷനില്‍ നിന്നും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും,ജാഗ്രതോത്സവവും നടത്തി.കൃഷി അസിസ്റ്റന്റ് അമൃതരാജ്,വികസന സമിതി കണ്‍വീനര്‍ ആലീസ് സിസില്‍,റെജി അറയ്ക്കപ്പറമ്പില്‍,ഷാജി പൊന്‍പാറ,ഷൈനി റോയി,ലിസി ചാലില്‍,ജെസി ജോണി,ബേബി തെനംകുഴി,തോമസ് ചാലില്‍,പോള്‍ അറയ്ക്കപ്പറമ്പില്‍,എല്‍ദോ നടുക്കര,സണ്ണി,ഷീബ മാളിയേക്കല്‍,മിനി ആന്റണി,എല്‍സമ്മ വടയന് പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍