താമരശ്ശേരി ചുരത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കെ എസ് ആര് ടി സി ബസ് സര്‍വീസ് പുനരാരംഭിക്കും;ഇന്നുച്ചയോടെ ട്രയല്‍ റണ്‍ നടത്തി
കല്‍പ്പറ്റ:കനത്ത കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബസ് ഗതാഗതം നിര്‍ത്തി വെച്ച താമരശ്ശേരി ചുരത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്.ടി.സി ബസ്സുകള്‍ സര്‍വ്വീസ് പുനരാരംഭിക്കും. എന്നാല്‍ സ്കാനിയ ബസ്സുകള്‍ രാത്രി 10 മണി മുതല്‍ രാവിലെ 06 വരെയായിരിക്കും സര്‍വ്വീസ് നടത്തുക. സ്വകാര്യ ബസ്സുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നാളെ മുതല്‍ ചുരം വഴിയുള്ള കെ എസ് ആര് ടി സി യുടെ മുഴുവന്‍ സര്‍വ്വീസും സാധാരണ ഗതിയില്‍ സര്‍വ്വീസ് നടത്തും.ഗതാഗതം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി ഇന്ന് കെ എസ് ആര് ടി സി ട്രയല്‍ യാത്ര നടത്തി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് , കല്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന് , കോഴിക്കോട് കളക്ടര്‍ യു.വി ജോസ് എന്നിവര്‍ ട്രയല്‍ റണ്ണില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍