ജയശ്രീ കോളേജില്‍ ഓറഞ്ച് തോട്ടം പദ്ധതി.
പുല്‍പ്പള്ളി ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വയനാട് സിറ്റി ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഓറഞ്ച് തോട്ടം പദ്ധതിക്ക് തുടക്കമായി. വാലന്‍സിയ,മാന്‍ഡാറിന്‍,നേവല്‍,ഹാംലിന്,ജാഫാ,കുടക് എന്നീ ഇനങ്ങളില്‍പെട്ട ഓറഞ്ച് തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ജില്ലയിലെ കാമ്പസ്സുകളില്‍ ഫലവൃക്ഷ തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് വയനാട് സിറ്റി ക്ലബ്ബ് ഓറഞ്ച് തോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ വി. ജി. കുഞ്ഞന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിറ്റി ക്ലബ്ബ് പ്രസിഡണ്ട് സി ഡി ബാബു അദ്ധ്യക്ഷത വഹിച്ചു.മാനേജര്‍ കെ. ആര്. ജയറാം, ബെന്നി മാത്യു, കെ. ആര്. ജയരാജ്, സി.എം. എല്‍ദോസ്, എം എന്‍. മനു, എ പി വിഷ്ണു, അബി അബ്രഹാം, വീണ മുരളി, ജോബിദ ജോയി, ടെന്‍സി ടോമി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍