കര്‍ഷകസഭ ഉദ്ഘാടനം ചെയ്തു
കര്‍ഷകസഭയുടെ മുള്ളന്‍കൊല്ലി പഞ്ചായത്ത്തല ഉദ്ഘാടനം പാടിച്ചിറയില്‍ നടന്നു.മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തും,കൃഷി ഭവനും ചേര്‍ന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ കര്‍ഷകരെ നേരിട്ട് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് കര്‍ഷക സഭകള്‍ നടത്തുന്നത് .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.തോമസ് പാഴൂക്കാല അധ്യക്ഷത വഹിച്ചു.വിവിധ പദ്ധതികളെ കുറിച്ച് കൃഷി ഓഫീസര്‍ ഡാനിയ ജോസ് ക്ലാസെടുത്തു.യോഗത്തില്‍ പഞ്ചായത്തഗംഗളായ പി.എ പ്രകാശന്,മോളി ജോസ് ,ബിജു പുലക്കുടി,നിഷാ ശശി ,കൃഷി അസിസ്റ്റന്റ് സന്തോഷ് ,വിനോദിനി,ജോസഫ് ,ജയിംസ് മങ്ങാട്ടുകുന്നേല്‍, ജോമറ്റ് വാദ്യത്ത് ,സജി തേവറുകാട്ട് ,സി.ഡി തങ്കച്ചന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍