അനധികൃത മദ്യവില്‍പ്പന: യുവാവ് അറസ്റ്റില്‍
പടിഞ്ഞാറത്തറയില്‍ കാപ്പിക്കളം കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തി വന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കാപ്പിക്കളം കോല്‍ക്കാട്ടില്‍ വീട്ടില്‍ ജിതേഷ് (40) നെയാണ് പടിഞ്ഞാറത്തറ സബ് ഇന്‍സ്പെക്ടര്‍ രാംസണും സംഘവും പിടികൂടിയത്. കല്‍പ്പറ്റ ഡി.വൈ.എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 1.200 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ഓട്ടോ െ്രെഡവറായ ജിതേഷ് ഓട്ടോയില്‍ മദ്യം ഒളിപ്പിച്ച് കടത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവെന്നും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍