ഗര്‍ഭിണിയെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി
പൊഴുതന നോര്‍ത്ത് അച്ചൂര് പരേതനായ അഞ്ച്കണ്ടന് അഷ്റഫിന്റേയും, റംലയുടേയും മകളായ ജാസ്മിന് (20) നെയാണ് തൃശ്ശൂര്‍ കടുങ്ങോട് പള്ളിമേപ്പുറത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് മാസം മുമ്പ് സമൂഹ വിവാഹത്തിലൂടെ വിവാഹിതയായ ജാസ്മിന് ഭര്‍ത്താവായ ഹാഷിമിനോടൊപ്പം തൃശ്ശൂരില്‍ താമസിച്ചുവരികയായിരുന്നു. നിലവില്‍ ജാസ്മിന് രണ്ട് മാസം ഗര്ഭിണിയായിരുന്നൂവെന്നും ബന്ധുക്കള്‍ അറിയിച്ചു.ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ജാസ്മിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്തൃപീഢനമാണ് യുവതിയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്കുന്ന സൂചന.ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍