യൂത്ത് ലീഗ് ധര്‍ണ്ണ സമരം ജൂണ്‍ 26 ന്
കല്‍പ്പറ്റ:തകര്‍ന്ന് ചുരം ഒറ്റപ്പെടുന്ന വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തി ചുരം ബദല്‍ റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 26 ന് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ സമരം നടത്തുമെന്ന് പ്രസിഡന്റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ.ഹാരിഫ് എന്നിവര്‍ അറിയിച്ചു.ധര്‍ണ്ണാ സമരം മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി.മൊയിന്‍കുട്ടി ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി നേതാക്കള്‍ സമരത്തില്‍ സംബന്ധിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍