തോല്‍പ്പെട്ടിയിലേത് ജില്ലയിലെ എക്‌സൈസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയിലൊന്ന്; നിര്‍ണ്ണായകമായത് ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ ജാഗ്രത

എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചരിത്രത്തില്‍ വയനാട്ടിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് തോല്‍പെട്ടി ചെക്ക് പോസ്റ്റില്‍ വെച്ച് ഇന്ന് പിടികൂടിയ 32 കിലോ കഞ്ചാവ്. 'ലഹരി വാഹനം ' കൃത്യസമയത്ത് കണ്ടെത്താന്‍ സഹായിച്ചത് ചെക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പികെ മനോജ് കുമാര്‍, കെകെ അനില്‍കുമാര്‍, അഭിലാഷ് ഗോപി എന്നിവരുടെ നിതാന്ത ജാഗ്രത. മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംകെ സുനിലിന്റെ നേതൃത്വത്തില്‍ വാഹനപരിശോധനക്കിടെ ഈ മൂവര്‍സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 37 കിലോ കഞ്ചാവും 12,000 ലഹരി ഗുളികകളും 4 കാറുകളും 9 ബൈക്കുകളും മാനന്തവാടിതോല്‍പ്പെട്ടി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും തോല്‍പെട്ടി ചെക്ക് പോസ്റ്റ് പാര്‍ട്ടിയുമൊന്നിച്ച് തോല്‍പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് മാരുതി സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച് കടത്തിയ 32 കിലോ കഞ്ചാവ് സഹിതം കണ്ണൂര്‍ സ്വദേശികളായ പുഴാതി കൊറ്റാളി നാരങ്ങോളി വീട്ടില്‍ നീരജ് (31), പള്ളിക്കുന്ന് കുഞ്ഞിപ്പള്ളി ചെരുവത്ത് വീട്ടില്‍ യാസിര്‍ അറഫാത്ത് (23) എന്നിവര്‍ പിടിയിലായത്.
കണ്ണൂര്‍ ജില്ലയിലെ വന്‍കിട ലഹരി മാഫിയകള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന കടത്തുകാരാണിവരെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. ആന്ധ്ര ,ബാംഗ്ലൂര്‍, മൈസൂര്‍, എന്നിവിടങ്ങളില്‍ നിന്നും ഒളിപ്പിച്ച് നല്‍കുന്ന 'ലഹരി വാഹനം' കൃത്യ സ്ഥലത്ത് എത്തിക്കുകയാണ് സംഘം ചെയ്യുന്നത്. മാരുതി സ്വിഫ്റ്റ് കാറിന്റെ ഡിക്കിയിലും, ബോണറ്റിലും, ഡോര്‍ ബോഡിനകത്തും, സീറ്റിനടിയിലുമായുള്ള പ്രത്യേക അറയില്‍ ഒളിപ്പിച്ച 64 പായ്ക്കറ്റുകളിലായ 32 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്. കൂട്ടുപുഴ ചെക്ക് പോസ്റ്റ് അടച്ചതിനെ തുടര്‍ന്ന് രാത്രിയും പകലുമായി ധാരാളം വാഹനങ്ങള്‍ കടന്നു പോവുന്ന തോല്‍പെട്ടി ചെക്ക്‌പോസ്റ്റില്‍ ഒരാഴ്ചയായി ശക്തമായ പരിശോധനകള്‍ എക്‌സൈസ് സംഘം തുടരുന്നതിനിടെയാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്ന് ഇന്ന് ചെക്ക് പോസ്റ്റില്‍ നടത്തിയത്, വടകര എന്‍, ഡി, പി,എസ്, സ്‌പെഷല്‍ കോടതിക്ക് കീഴില്‍ വരുന്ന പ്രസ്തുത കേസിലെ പ്രതികളെ മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 37 കിലോ കഞ്ചാവും 12,000 ലഹരി ഗുളികകളും 4 കാറുകളും 9 ബൈക്കുകളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട് .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ സുനിലിനൊപ്പം പ്രിവന്റീവ് ഓഫീസര്‍ കെ.ശശി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ് കുമാര്‍ പി.കെ ,അനില്‍ കുമാര്‍ കെ കെ, അഭിലാഷ് ഗോപി, മന്‍സൂര്‍ അലി എം കെ, അജേഷ് വിജയന്‍, എക്‌സൈസ് ്രൈഡവര്‍ രമേശ് ബാബു, എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍