തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട; 32 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

തോല്‍പ്പെട്ടി:കണ്ണൂര്‍ കൊട്ടാരക്കാവ് നാരങ്ങോളി നീരജ് (21), കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളി ചെറുവത്ത് യാസിര്‍ അറാഫത്ത് (23) എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംകെ സുനിലും, തോല്‍പ്പെട്ടി എക്‌സൈസ് ചെക് പോസ്റ്റ് പാര്‍ട്ടിയും വാഹനപരിശോധനയില്‍ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 13 എഎം 107 സ്വിഫ്റ്റ് കാറിന്റെ നാല് ഡോര്‍ പാഡുകളിലും, ബോണറ്റിനുള്ളിലും, ഡിക്കിയിലും മറ്റുമായി 64 പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇന്ന് ഉച്ചയോടെ വാഹന പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്..സമീപകാലത്ത് വയനാട് വഴി കഞ്ചാവ് കടത്ത് വര്‍ദ്ധിക്കുന്നതായി ലഭിച്ച സൂചനയെതുടര്‍ന്ന് കര്‍ശനമാക്കിയ പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയില്‍ വാഹനവും പ്രതികളെയും പിടികൂടിയത്. കാറിന്റെ നാല് ഡോര്‍ പാടുകള്‍ക്ക് ഉള്ളിലും. ബോണറ്റിലും, പുറക് വശത്ത് നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.കാറിന്റെ ഡോര്‍ ദ്വാരമാക്കി പല അറകളിലായാണ് കഞ്ചാവ് പ്ലാസ്റ്റിക്ക് ചാക്കില്‍ 62 പാക്കറ്റുകളാക്കിയാണ് ഒളിപ്പിച്ചിരുന്നത്. കാറിന്റെ അടിഭാഗത്തും കഞ്ചാവ് സുക്ഷിച്ചിരുന്നു.ബാംഗളൂരില്‍ നിന്നും കൊണ്ടു വരികയായിരുന്ന കഞ്ചാവ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറുന്ന സംഘമാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ക്ക് ബംഗളൂരുവില്‍ നിന്നും കഞ്ചാവ് കൈമാറിയതും, കാറിലെത്തിച്ച് നല്‍കിയതും കണ്ണൂര്‍ സ്വദേശിയായ മറ്റൊരാളാണെന്ന് സൂചനയുണ്ട്.
പ്രതികളിലൊരാളായ യാസിറിനെതിരെ കണ്ണൂര്‍ ജില്ലയില്‍ മോഷണക്കേസ് നിലവിലുണ്ട്. വയനാട്ടില്‍ സമീപ കാലത്ത് നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍, പ്രിവെന്റിംഗ് ഓഫീസര്‍ കെ ശശി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി കെ മനോജ്,കെ കെ അനില്‍കുമാര്‍,അഭിലാഷ്,ഗോപി,മന്‍സൂര്‍ അലി,അജേഷ്,വിജയന്‍ രമേശ്ബാബു എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍