ടെക്നിക്കല്‍ അസിസ്റ്റന്റ്മാര്‍ക്ക് സാങ്കേതിക പരിശീലനം നല്കി
കല്‍പ്പറ്റ:തദ്ദേശസ്വയംവരണവകുപ്പ് ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ്മാര്‍ക്കും ഇ-ഗവേര്‍ണന്‍സ് സബന്ധിച്ചും ഐ.കെ.എം.ഡവലപ്പ് ചെയ്ത വിവിധ സോഫ്വെയറുകളെക്കുറിച്ചുമുള്ള വിശദമായ സാങ്കേതിക പരിശീലനം നല്കി.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടായ കെ.എം.സരസ്വതി പരിശീലനം ഉദ്ഘാടനം ചെയ്തു.ഇന്‍ഫര്‍മേഷന്‍ കേരളാമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.മുബാറക് അധ്യക്ഷത വഹിച്ചു.ഐ.കെ.കെ.ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ കെ.പി.സുജിത്ത്,ടെക്നിക്കല്‍ ഓഫീസര്‍മാരായ പി.ബിപിന്‍,കെ.ആര്‍ച്ച,കെ.ശ്രീജിത്ത്,പി.ശ്രീകാന്ത്,പി.ടി.സ്വരൂപ്,കെ.ധനുഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍