വികാസ് പീഡിയ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല നടത്തി.
ബത്തേരി: കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന പോര്‍ട്ടലായ വികാസ് പീഡിയ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ബത്തേരി സ്റ്റഡിവെല്‍ ഹാളില്‍ വെച്ച് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. ഇതോടനുബന്ധിച്ച് നടന്ന എജ്യൂ ഫെസ്റ്റില്‍ അന്താരാഷ്ട്ര മോട്ടിവേഷന്‍ ട്രെയ്നര്‍ എ. ഹുസൈന് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്കി.വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബു ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.സ്റ്റഡിവെല്‍ ഇന്ത്യ ആന്റ് എബ്രോഡ് മാനേജിംഗ് ഡയറക്ടര്‍ കെ. വിനോദ് അധ്യക്ഷത വഹിച്ചു. ഐ.എസ്.ആര്.എഫ് ഡയറക്ടര്‍ ഇജാസ് മുഖ്യ പ്രഭാഷണം നടത്തി.നിഷ വിനോദ് ,കെ.സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍