വായനാ വാരാഘോഷം ഉദ്ഘാടനം ചെയതു.
വെങ്ങപ്പള്ളി എസ്.യു പബ്ലിക് സ്കൂളില്‍ വായനാ വാരാഘോഷം ഉദ്ഘാനം ചെയതു.വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ ഭാഷാ ക്ലബ്ബിന്റ നേതൃത്വത്തില്‍ കലാമത്സരങ്ങളും പൊതുപരിപാടിയും സംഘടിപ്പിച്ചു.പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഹാരിസ് നെന്മേനി യോഗം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ പി.എം പണിക്കരുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കുകയും വായന വളര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പാള്‍ അശീബ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇബ്രാഹീം ഫൈസി പേരാല്‍ വായനാദിന സന്ദേശം നല്കി.അഡ്മിനിസ്ട്രേറ്റര്‍ ശിഹാബുദ്ദീന് മൊമെന്റൊ പ്രസന്റേഷന് നടത്തി. മുസ്തഫ വാഫി, സുഹൈല്‍ വാഫി, അബ്ദുല്‍ ഗഫൂര്‍, സോഫിയ, ശമീന തുടങ്ങിയവര്‍ സംസാരിച്ചു. ഭാഷാ ക്ലബ് കണ്‍വീനര്‍ സറീന സ്വാഗതവും സാജിദ് വാഫി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍