വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
കരിങ്കുറ്റി ഗവ.ഹൈസ്കൂളില്‍ എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ. ദേവകി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ കെ.മിനി ഉപഹാര വിതരണം നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ശാരദ മണിയന്, രശ്മി പ്രദീപ്, പ്രധാനധ്യാപകന് പി.വി.സുധാകരന്, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ലിജി, പി.ടി.എ. വൈസ് പ്രസിഡന്റ് പ്രമോദ്, പ്രദീപ്, ജോസ് സേവ്യര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍