വയനാട് ജില്ലയില്‍ 4 വില്ലേജ് ഓഫീസുകളുടെ മുഖഛായ മാറുന്നു
മാനന്തവാടി: വയനാട് ജില്ലയില്‍ 4 ഓളം വില്ലേജ് ഓഫീസുകളുടെ മുഖഛായ മാറുന്നു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തുന്ന പദ്ധതിയായ സ്മാര്‍ട്ട് റവന്യൂ ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുക. ജില്ലയിലെ മാനന്തവാടി, മുട്ടില്‍ നോര്‍ത്ത് എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും, അച്ചൂരാനം, പൊഴുതന എന്നീ വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായും തുക വകയിരുത്തി. മാനന്തവാടി, മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസുകള്‍ പുതിയവ നിര്‍മ്മിക്കും. ഇവക്കൊരോന്നിനും ഏകദേശം 45 ലക്ഷം രൂപയും നല്‍കും. മറ്റ് രണ്ട് വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന സൗകര്യവികസത്തിനാണ് വകയിരുത്തിയത്. വില്ലേജ് ഓഫീസുകളുടെ അകറ്റുപണി നിര്‍മ്മാണം, ചുറ്റുമതില്‍ നിര്‍മ്മാണം, അഡീഷണല്‍ റൂമുകളുടെ നിര്‍മ്മാണം എന്നി പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി ഓരോ വില്ലേജ് ഓഫീസിനും 40 ലക്ഷം രൂപയും ലഭിക്കും.വില്ലേജ് ഓഫീസുകളുടെ മുഖഛായ മാറുന്നതോടെ സാധാരണക്കാര്‍ക്കുള്ള സേവനം കൂടുതല്‍ എളുപ്പത്തിലാകും. സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തുന്നതിന് 22 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിനായി 18 കോട ിരൂപയും വകയിരുത്തിട്ടുണ്ട്.അടിസ്ഥാന സൗകര്യ വികസനത്തിനായി 260ഓളം വില്ലേജ് ഓഫീസുകള്‍ക്കാണ് സംസ്ഥാനത്ത് തുക അനുവദിച്ചിട്ടുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍