ലോകകപ്പ് പ്രവചന മത്സരവും ഷൂട്ടൗട്ട് മേളയും സംഘടിപ്പിച്ചു
കല്‍പ്പറ്റ: ലോകകപ്പ് ആവേശം കുട്ടികളിലേക്ക് പകരാന്‍ എസ്.ഡി.എം. എല്‍.പി.സ്കൂളില്‍ ടയര്‍ ഷൂട്ടൗട്ട് മേള സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സി.കെ.നാഷാദ് ഷൂട്ട് ചെയ്ത് മേളയ്ക്ക് തുടക്കം കുറിച്ചു. കുട്ടികള്‍ ആവേശപൂര്‍വ്വം പരിപാടിയില്‍ പങ്കെടുത്തു. വൈശാഖന് മാസ്റ്റര്‍ നേതൃത്വം നല്കിയ ഷുട്ടൗട്ട് മേളയില്‍ ലോകകപ്പ് ഫുഡ്ബോള്‍ മത്സരങ്ങളെപ്പറ്റി ഹെഡ്മാസ്റ്റര് ഗിരിനാഥന്‍ മാസ്റ്റര്‍ സംസാരിച്ചു. ഒരു മാസം നീണ്ടു നില്ക്കുന്ന പരിപാടികളില്‍ ഫൈനല്‍ മത്സരത്തിന്റെ ഫലം പ്രവചിക്കാനുള്ള അവസരവും സമ്മാന വിതരണവും ഉണ്ടായിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍