പിടികിട്ടാപുള്ളി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി
തിരുനെല്ലി പോലീസ് സ്‌റ്റേഷനില്‍ 2006 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസ്സുകളിലെ പ്രതിയായ കാട്ടിക്കുളം സന്തോഷ് വില്ലയില്‍ സന്തോഷ് (43) നെയാണ് പന്ത്രണ്ട് വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ സിംഗപ്പൂരില്‍ നിന്നും വരുന്ന വഴി ബാംഗ്ലൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
2006 ല്‍ 91 / 2006, 161 /2006 െ്രെകം നമ്പറുകള്‍ പ്രകാരം രണ്ട് കേസുകളാണ് സത്യവ്രതനെതിരെ തിരുനെല്ലി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പാക്കറ്റ് ചാരായവുമായി എക്‌സൈസ് പിടികൂടിയ പ്രതിയെ ബലമായി മോചിപ്പിച്ച കേസില്‍ എക്‌സൈസിന്റെ പരാതി പ്രകാരമാണ് ആദ്യ കേസ്. കാട്ടിക്കുളത്തെ സഹാറ ഹോട്ടലില്‍ വിലവിവര പട്ടികയില്ലെന്നും മറ്റും പറഞ്ഞ് ഹോട്ടലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ഹോട്ടലുടമയായിരുന്ന സ്ത്രീയെ മര്‍ധിച്ചുവെന്നുമുള്ള പരാതി പ്രകാരമായിരുന്നു രണ്ടാമത്തെ കേസ്.കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ സത്യവ്രതന്‍ സിംഗപ്പൂരിലേക്ക് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയും ചെയ്ത് . ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇയ്യാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി സത്യവ്രതന്‍ പിടിയിലാകുകയും ചെയ്തു. തിരുനെല്ലി എസ് ഐ ബിജു ആന്റണി, എ എസ് ഐ ഷിബു എഫ് പോള്‍, സി പി ഒ ഷെമ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍