വായന സമൂഹം വേറിട്ട കാഴ്ചയില്‍ വിസ്മയം
അറിവിന്റെയും വായനയുടെയും മഹത്വത്തെ ജാലവിദ്യയിലേക്ക് കോര്‍ത്തിണക്കി മജീഷ്യന്‍ വിവേക് മോഹന്‍ അവതതരിപ്പിച്ച വിസ്മയം മാജിക് ഷോ ശ്രദ്ധേയമായി. വായനാവാരം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കണിയമ്പാറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് വ്യതസ്തമായ മായാജാല പ്രകടനം കുട്ടികളുടെ മനം കവര്‍ന്നത്. പുസ്തകങ്ങളെയും വായനയെയും സ്്നേഹിക്കുന്ന കുരുന്നുകള്‍ക്കായി മാജിക് എന്ന മാസ്മരിക കലയെ വേദില്‍ സന്നിവേശിപ്പിക്കുകയായിരുന്നു. പുതുമയായി മൈന്‍ഡ് റീഡിങ്ങ് ഉള്‍പ്പെടെയുള്ള ടെക്നിക്കുകളും പരിപാടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വായനാദിനത്തിലെ വേറിട്ട പരിപാടികളില്‍ മാജിക് ഷോയും ഇടം പിടിക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം വിസ്മയ ചെപ്പുകളുമായി മാന്ത്രികനെത്തിയപ്പോള് എം.ആര്.എസ്സിനും ഇത് നവ്യാനുഭവമായി. മുതുകാട് മാജിക് അക്കാദമിയില്‍ നിന്നും ജാലവിദ്യ പഠിച്ച വിവേക് കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ മാജിക്കില്‍ ഉപരിപഠനം നടത്തുകയാണ്. വെള്ളമുണ്ടയിലെ മുണ്ടയ്ക്കല്‍ മോഹനന്റെയും ഷീലയുടെയും മകനാണ് ഈ യുവമാന്ത്രികന്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍