വായനാ മാസാചരണത്തിന് തുടക്കമായി.
ബത്തേരി:പി.എന്‍.പണിക്കര്‍ അനുസ്മരണ വായനദിനമായ ജൂണ്‍ 19 മുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വായനാ മാസാചരണത്തിന് തുടക്കമായി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള 712 ജില്ലകളില്‍ 30 ദിവസം നിണ്ടുനില്‍ക്കുന്ന വായനയുടെ ദേശീയ മഹോത്സവത്തിന്റെ ഭാഗമായി വയനാട് ജില്ലാതല ഉദ്ഘാടനം ബത്തേരി ഡോണ്‍ ബോസ്കോ കോളേജില്‍ നടന്നു.ജില്ലയുടെ പല ഭാഗങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും .പി .എന്‍ . പണിക്കര്‍ ഫൗണ്ടേഷന്റെയും കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന പോര്‍ട്ടലായ വികാസ് പീഡിയ കേരളയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍.ജില്ലാതല ഉദ്ഘാടനം ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എല്‍.സാബു നിര്‍വ്വഹിച്ചു. ഡോണ്‍ ബോസ്കോ കോളേജ് റെക്ടര്‍ ഫാ: തോമസ് പൂവേലിക്കല്‍ അധ്യക്ഷത വഹിച്ചു. കവി സാദിര്‍ തലപ്പുഴ വായനാദിന സന്ദേശവും പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. കേരളത്തിന്റെ സാമുഹ്യ സാംസ്കാരിക പുരോഗമനത്തില്‍ പി.എന്‍. പണിക്കറും വായനയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറയും ഡിജിറ്റല്‍ വായനയും എന്ന വിഷയത്തില്‍ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു ക്ലാസ്സെടുത്തു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ: കെ.ജെ. എല്‍ദോ , പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വിജയന് വേടക്കണ്ടി, മലയാള വിഭാഗം അധ്യാപകന് ടി.ടി. ബിജു, മനു ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍