എം.എസ്.എഫ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
നടവയല്‍: എം.എസ്.എഫ് നടവയല്‍ സി.എം കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വായനാ ദിനത്തോടനുബന്ധിച്ച് നെയ്ക്കുപ്പ അങ്കണവാടിയില്‍ പഠനോപകരണങ്ങളുടെ വിതരണവും കോളേജ് ലൈബ്രറിയിലേക്ക് പുസ്തക വിതരണവും നടത്തി.യൂണിറ്റ് പ്രസിഡന്റ് സോനു റിബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ഹരിത സംസ്ഥാന സെക്രട്ടറി അനഘ നരിക്കുനി ഉദ്ഘാടനം ചെയ്തു.അങ്കണവാടി അദ്ധ്യാപിക വത്സമ്മ പഠനോപകരണങ്ങളും കോളേജ് പ്രിന്‍സിപ്പള്‍ നാസര്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും ഏറ്റുവാങ്ങി.ചടങ്ങില്‍ നൗഷിദ ആഷിഖ്, അഫ്സര്‍,സാദിഖ്, ജിന്‍ഷാദ്, നസീം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍