കെ.എസ്.ആര് ടി.സി പാസ്സിനുള്ള അപേക്ഷ നിര്‍ത്തിവെച്ചത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി :കെ.സ്.യൂ.
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കെ.എസ്.ആര്.ടി.സി ബസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര അനുവദിക്കാന്‍ അവശ്യമായ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ച മാനന്തവാടി എ.ടി.ഒ യുടെ നിലപാട് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ.സ്.യു ജില്ലാ കമ്മിറ്റി. ജില്ലയിലെ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ഇത്തരം അവഗണന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ കാണിക്കുന്ന നിരുത്തരപരമായ നിലപാട് സാധാരണക്കാരായ വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ഏറെ പ്രയാസത്തില്‍ ആക്കീട്ടുണ്ട്. അടിയന്തരമായി ഇതിന് പരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.യു ജില്ലാ കമ്മറ്റി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍