ആശ്വാസ വാക്കുകളുമായി കെ.ബി നസീമ
പൊഴുതന:കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കേ മരണപ്പെട്ട അച്ചൂര് വീട്ടില്‍ കുഞ്ഞാമിനയുടെ വീട് സന്ദര്‍ശനമായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ ബി നസീമയുടെ ആദ്യ പൊതുപരിപാടി.അപകടം നടന്ന സ്ഥലത്ത് ആശ്വാസ വാക്കുകളുമായി എത്തിയ അവര്‍ കുടുംബത്തിന് അടിയന്തിര ദുരിതാശ്വാസ സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ കെ ഹനീഫ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി,സി.എച്ച് മമ്മി,സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍