താമരശ്ശേരി ചുരത്തില്‍ ചെറിയ വാഹനങ്ങള്‍ കടത്തിവിടും
താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം മണ്ണിടിച്ചലുണ്ടായിടത്ത് ഗതാഗതക്കുരുക്കിന് താത്ക്കാലിക പരിഹാരം.ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകുംവിധം ഈ ഭാഗത്തെ റോഡ് വീതികൂട്ടി.ഇന്ന് (ജൂണ്‍ 19) ഉച്ചയോടെ ചെറിയ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാനാകുമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയകുമാര്‍ അറിയിച്ചു.റോഡിന്റെ ഒരു ഭാഗം അപകടാവസ്ഥയിലാണ്.ഇതിന് പരിഹാരമായാണ് എതിര് വശത്ത് വനഭൂമിയിലൂടെ ഒന്നരമീറ്റര്‍ വീതികൂട്ടിയത്.ഇവിടുത്തെ മരങ്ങളും,മണ്ണും നീക്കം ചെയ്തു.തുടര്‍ന്ന് അരമീറ്റര്‍ കനത്തില്‍ ഗ്രാനുലര്‍ സബ് ബേസ് മിശ്രിതം നിറച്ചാണ് റോഡി തയ്യാറാക്കിയിരിക്കുന്നത്.റോഡരികിലെ ഓവുചാലില്‍ കുഴലിടുകയും ചെയ്തു.ഇന്ന് പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാര്‍ ചുരം സന്ദര്‍ശിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍