നെല്‍കൃഷി നശിച്ച പ്രദേശങ്ങള്‍ കൃഷിമന്ത്രി സന്ദര്‍ശിക്കണം:ഐ.സി. ബാലകൃഷ്ണന്
പുല്‍പ്പള്ളി:മുളളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍, കൃഗന്നൂര്‍, മരക്കടവ് ബൈരക്കുപ്പ,കൊളവള്ളി പ്രദേശങ്ങളില്‍ കനത്ത മഴയില്‍ നെല്‍കൃഷി നശിച്ച പാടങ്ങള്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. കൃഷി നശിച്ച സ്ഥലങ്ങള്‍ വകുപ്പു മന്ത്രി സന്ദര്‍ശിക്കണമെന്നും മുഴവന്‍ കര്‍ഷകര്‍ക്കും അടിയന്തര സഹായധനം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.നിരവധി കര്‍ഷകരുടെ കൊയ്ത്തിനു പാകമായ നെല്‍ കൃഷിയാണ് നശിച്ചത്. പെരിക്കല്ലൂര്‍ പാടത്തു മാത്രം 50 ഏക്കറില്‍ കൃഷിനാശം ഉണ്ടായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.എസ്. ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിനു കച്ചിറയില്‍, മേഴ്സി ബെന്നി, ജാന്‍സി ജോസ്, പൊതുപ്രവര്‍ത്തകരായ ജോസഫ് പെരുവേലി, ജോസ് കുന്നത്ത്, ബിജു മരോട്ടിമൂട്ടില്‍, റെജി പുളിക്കുന്നേല്‍,ൃസി.കെ. ജോര്‍ജ്, മനോജ് ഉതുപ്പാന് എന്നിവര്‍ എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍