ചക്കകൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു
നബാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചെട്ടി പാമ്പ്ര ഗ്രാമ നീര്‍ത്തട വികസന സമിതിയുടെയും എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളിയിലെ ചീയമ്പത്ത് ചക്കകൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ചക്കയുടെ മുള്ള് മുതല്‍ ചവണിവരെയുള്ളവ ഉപയോഗിച്ച് ധാരാളം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.പൂതാടി പഞ്ചായത്ത് മെമ്പര്‍ പ്രിയ മുരളീധരന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചെട്ടി പാമ്പ്ര ഗ്രാമ നീര്‍ത്തട വികസന സമിതി പ്രസിഡണ്ട് കെ.എഫ്. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സി.പി പ്രേമകുമാരി പനമരം, പി. രാമകൃഷ്ണന് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. നീര്‍ത്തട വികസന സമിതി വൈസ് പ്രസിഡന്റ് വി. ജി. സജീഷ് സ്വാഗതവും സെക്രട്ടറി കെ. ഡി. എല്‍ദോസ് കൃതജ്ഞതയും രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍