അയ്യങ്കാളി അനുസ്മരണം നടത്തി
കല്‍പ്പറ്റ :എസ്.എസി,എസ്.ടി മോര്‍ച്ച (ആദിവാസി സംഘം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ എഴുപത്തിയേഴാമത് അനുസ്മരണം സംഘടിപ്പിച്ചു.പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളിയെന്നും കര്‍ഷക തൊഴിലാളി സമരം ,വില്ല് വണ്ടി സമരം ,സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തുടങ്ങി ഒട്ടനവധി സമരങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി ജി ആനന്ദ് കുമാര്‍ പറഞ്ഞു. ,ആദിവാസി ജില്ലാ മോര്‍ച്ച പ്രസിഡണ്ട് ശ്രീധരന്,എസ്.സി,എസ്.ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ,മുകുന്ദന് പള്ളിയറ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍