കാലവര്‍ഷം;വയനാട് ജില്ലയില്‍ ഏഴരക്കോടി രൂപയുടെ നാശനഷ്ടം

കലിതുള്ളിയെത്തിയ കാലവര്‍ഷത്തില്‍ പ്രാഥമിക കണക്കുകള്‍ ശേഖരിച്ചപ്പോള്‍ ജില്ലയില്‍ 7.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തി.16 വില്ലേജുകളിലായി 218 വീടുകള്‍ക്കാണ് ശക്തമായ മഴയിലും കാറ്റിലും നാശം നേരിട്ടത്. എഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 21 പുനരധിവാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്. കാര്‍ഷിക മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. 183 ഹെക്ടര്‍ സ്ഥലത്തെ വിവിധ വിളകള്‍ക്കാണ് നാശമുണ്ടായത്. 6.86 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കപ്പെട്ടത്. വരും ദിവസം നഷ്ടങ്ങളുടെ സമഗ്രമായ കണക്കുകള്‍ ശേഖരിക്കും. കാറ്റില്‍ വൈദ്യുതി വിതരണവും പലയിടങ്ങളിലും താറുമാറായി. 268 വൈദ്യുത തൂണുകള്‍ തകര്‍ന്നു. 12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വൈദ്യുതി ലൈനും നശിച്ചിട്ടുണ്ട്. മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍