സുമനസുകളുടെ സഹായം തേടി ആതിര
ചുണ്ടേല്‍ ചേലോട് എസ്റ്റേറ്റിലെ കൂലിപണിക്കാരനായ കെപി ജോര്‍ജ്ജിന്റേയും, സെലിന്റേയും മകള്‍ ആതിര കെ ജോര്‍ജ്ജ് (29) ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ചികില്‍സക്കായി സുമനസുകളുടെ സഹായം തേടുന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന ജോര്‍ജ്ജിന്റെ കുടുംബത്തിന് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന ആതിരക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അച്ഛനും അമ്മയും വൃക്കകള്‍ നല്കാന് തയ്യാറാണ്. ഇതിനായുള്ള പരിശോധനകള്‍ നടന്നുവരികയാണ്. വൃക്ക ലഭിച്ചാലും ശസ്ത്രക്രിയക്കും തുടര്‍ന്ന് മരുന്നുകള്‍ക്കുമൊക്കെയായി എട്ടു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക കണ്ടെത്താനും ആതിരയുടെ കുടുംബത്തെ സഹായിക്കാനുമായി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അധ്യക്ഷയും, ടി ദേവദാസ് കണ്‍വീനറായും ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് . സഹായം സ്വീകരിക്കുന്നതിനായി എസ്ബിഐ ചുണ്ടേല്‍ ശാഖയില്‍ 376 841 521 90 നമ്പറില്‍ അക്കൗണ്ടും (ഐഎഫ്എസ് സി എസ്ബിഐഎന്‍ 0011923) ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ :860 640 4621
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍