താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളോടെ കെ.എസ്.ആര്.ടി.സി സര്‍വ്വീസ് നടത്തും
കല്‍പ്പറ്റ:വയനാട് ചുരം റോഡ് നന്നാക്കുന്നത് വരെ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി ബസ്സുകള്‍ ചിപ്പിലിത്തോട് വരെയും വയനാട്ടില്‍ നിന്നുള്ള (ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ) ബസ്സുകള്‍ ഇടിഞ്ഞതിന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ വരെയുമാണ് സര്‍വീസ് നടത്തുക.ഇതിനിടയിലുള്ള ദൂരം 100 മീറ്റര്‍ യാത്രക്കാര്‍ നടന്നു പോകണം.രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ സര്‍വ്വീസുണ്ടാകും.ആദ്യ സര്‍വ്വീസ് നാളെ (ജൂണ്‍ 17) രാവിലെ 6 മണിക്ക് ആരംഭിക്കും. ദീര്‍ഘദൂര ബസ്സുകള്‍ കുറ്റിയാടി ചുരം വഴിയാണ് പോകുക.ചെറിയ വാഹനങ്ങള്‍ പോകുന്നതിന് തടസ്സങ്ങളില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍