കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു
ചെതലയം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ വിജയന്(28)നാണ് പരുക്കേറ്റത്. വാരിയെല്ലിന് പരുക്കേറ്റ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ തേനെടുക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. കുറിച്യാട് റെയിഞ്ചില്‍ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്പെടുന്ന ദൊട്ടകുളത്തി വനമേഖലയില്‍ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്.വിജയനൊപ്പം മറ്റ് മൂന്ന് പേരുകൂടി ഉണ്ടായിരുന്നു.പുറം ലോകത്തു നിന്നുംമാറി വനത്തില്‍ ഏഴു കിലോമീറ്റര്‍ ഉള്ളിലാണ് അപകടം നടന്നതെന്നതിനാല്‍ ഏറെ താമസിച്ചാണ് സംഭവം അറിഞ്ഞത്.വിജയനൊപ്പമുണ്ടായിരുന്നവരാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വിവരം വനംകുപ്പിനെ അറിയിച്ചത്.ഉടന്‍ തന്നെ വനം വകുപ്പ് ഇടപ്പെട്ട് വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍