വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
കല്‍പ്പറ്റ:ഒരുമാസക്കാലത്തെ വ്രതശുദ്ധിയുടെ പുണ്യം നുകര്‍ന്ന് മുസ്ലീം വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ ജില്ലയിലെ എല്ലാ പള്ളികളിലും പെരുന്നാള്‍ നമസ്കാരം നടന്നു.മസ്ജിദുകളിലും ഈദ്ഗാഹുകളിലുമാണ് പ്രത്യേക നമസ്കാരങ്ങള്‍ നടന്നത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മിക്കയിടങ്ങളിലും സംയുക്ത ഈദ്ഗാഹ് ഒഴിവാക്കിയിരുന്നു. നമസ്കാരത്തിന് മുന്‍പ് ഓരോ വിശ്വാസിയും ഫിത്റ്സക്കാത്ത് നല്കി.പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും ഈ ദിവസം പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തില്‍ പുലര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ഓരോ വിശ്വാസിയും പെരുന്നാള്‍ ആഘോഷിക്കുന്നത്.പ്രാര്‍ഥനാനിര്‍ഭരമായ പകലിനും ആഘോഷത്തിന്റെ പകിട്ടിനൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന വേളകൂടിയാണ് ഓരോ വിശ്വാസിക്കും ചെറിയ പെരുന്നാള്പരസ്പരം സന്തോഷം പങ്കിട്ടും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചുമാണ് ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്നത്.ഹിജ്റ വര്‍ഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമാണ് ലോക മുസ്ലീങ്ങള്‍ ഈദുല്‍ ഫിത്ര് അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന് വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്ര് ആഘോഷിക്കപ്പെടുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍