എസ്.എഫ്.ഐ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ബത്തേരി:നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ എന്ന മുദ്രവാക്യം ഉയര്‍ത്തി എസ്.എഫ്.ഐ സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകാരങ്ങള്‍ വിതരണം ചെയ്തു.പരുപാടിയുടെ ഭാഗമായി ബത്തേരിയിലെ ഒരു പൊതു വിദ്യാലയം എസ്.എഫ്.ഐ ഏറ്റെടുക്കും.പഠനോപകരണ വിതരണം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എസ് ഫെബിന് ഉദ്ഘടനം ചെയ്തു.രാഖി വിജയന് അധ്യക്ഷത വഹിച്ചു.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി,കെ.ജെ ഹരികൃഷ്ണന്,ടി.പിറിതുശോഭ്,കെ.വിനീഷ്,അമല്‍ റോഷന് തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ജിഷ്ണു വേണുഗോപാല്‍ സ്വാഗതവും മുഹമ്മദ് ഫാസില്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍