താമരശ്ശേരി ചുരംറോഡ് ഇടിഞ്ഞു;വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം;സംഭവസ്ഥലം മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു

കല്‍പ്പറ്റ:അടിവാരം വയനാട് ചുരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ചിപ്പിലിത്തോടിനു മുകള്‍ ഭാഗത്ത് റോഡ് 35 മീറ്ററോളം സംരക്ഷണ ഭിത്തിയടക്കം ഒലിച്ചുപോയി.ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.റോഡിനു താഴെ ഭാഗത്തുള്ള 3 കുടുംബങ്ങളെ റോഡ് ഇനിയും ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് അടിവാരം സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലം മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി.ജോസ് , തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്.എം.തോമസ് തുടങ്ങിയവര്‍ സന്ദര്‍ഭിച്ചു.മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഗതാഗത വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു.
നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനം ചിപ്പിലിത്തോട് വന്ന് തിരിച്ചു പോകുന്നതിനും വയനാട് ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ റോഡ് ഇടിഞ്ഞതിന്റെ മുകള്‍ വശത്തുള്ള ഹോട്ടല്‍ പരിസരത്തും നിന്നും തിരിച്ചു പോകുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ചരക്ക് വാഹനങ്ങള്‍ പൂര്‍ണമായും റോഡ് പുനര്‍ നവീകരിക്കുന്നത് വരെ ചുരം വഴിയുള്ള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ 4 മണി മുതല്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ 9 മണിക്കാണ് ഈ അപകടം നടന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍