ബേബിപോള്‍ സ്മാരക അവാര്‍ഡ് ജ്യോതിനിവാസിന് സമ്മാനിച്ചു.
കല്‍പ്പറ്റ : 1990 മുതല്‍ മാനസികരോഗ നിയന്ത്രിതാവസ്ഥയിലുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന വാഴവറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്യോതി നിവാസിന് ഈ വര്‍ഷത്തെ ബേബിപോള്‍ സ്മാരക പുരസ്കാരം സമ്മാനിച്ചു. നിലവില്‍ 60 പേര് ഉള്ള ഈ സ്ഥാപനത്തിലൂടെ നാളിതവരെയായി 540 ഓളം പേര്‍ക്ക് സേവനം നല്കുവാന് സാധിച്ചിട്ടുണ്ട്. മാനസികരോഗിയെന്ന് തിരിച്ചറിയുമ്പോള്‍ വീട്ടുകാര്‍ ഉപേക്ഷിച്ചവരാണ് ഇവിടെ വരുന്ന ഭൂരിഭാഗം പേരും. അവര്‍ക്ക് ഭക്ഷണവും, താമസവം, ചികിത്സയും, പുനരധിവാസവും, തൊഴില്‍ പരിശീലനവും, മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കി സമൂഹത്തോടും കുടുംബത്തോടും ചേര്‍ത്തുനിര്‍ത്തുന്നതിനാണ് ജ്യോതി നിവാസ് പരിശ്രമിച്ചുവരുന്നത്. ജോണി പള്ളിത്താഴത്ത്, ഭാര്യ ഗ്രെയ്സി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ ചേര്‍ന്നുള്ള ഭരണസമിതിയാണ് ജ്യോതി നിവാസിനെ മുന്നോട്ട് നയിക്കുന്നത്.
ബേബിപോള്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. മിനി 10000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചു. പ്രൊഫസര്‍ കെ. ബാലഗോപാലന് അനുസ്മരണ പ്രഭാഷണം നടത്തി. മാനസികാരോഗ്യം എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് അന്വിന് ക്ലാസ്സെടുത്തു. ജോസ് സെബാസ്റ്റ്യന്‍, ടി.കെ. ഓമന, പി.സി. ജോസ്, ജോണി പള്ളിത്താഴത്ത്, ഇ.ടി. രാജു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍