ജലജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍; ജാഗ്രത പാലിക്കണം

വയനാട് ജില്ലയില്‍ കാലവര്‍ഷം ശക്തിപ്പെടുകയും മഴക്കാലകെടുതികള്‍ കൂടുകയും ചെയ്ത സാഹചര്യത്തില്‍ ജലജന്യരോഗങ്ങളും, കൊതുകുജന്യരോഗങ്ങളും ഉണ്ടാകുവാന്‍ സാധ്യത വളരെയേറെയാണ്. ആയതിനാല്‍ ഇത്തരം രോഗങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി താഴെപറയുന്ന കാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
• ജലജന്യരോഗങ്ങള്‍ തയുന്നതിനായി തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
• ഭക്ഷണം പാചകം ചെയ്യുന്നതിനായി ശുദ്ധജലം മാത്രം ഉപയോഗിക്കുക.
• ആഹാരത്തിന് മുമ്പും, മലമൂത്രവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകക.
• ആഹാര പദാര്‍ത്ഥങ്ങള്‍ ഈച്ച കടക്കാത്തവിധം അടച്ചു വെച്ച് ഉപയോഗിക്കുക.
• പഴകി തണുത്ത ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
• കൊതുക് പരത്തുന്ന രോഗങ്ങള്‍ തടയുന്നതിനായി കൊതുക് മുട്ടയിട്ട് പെരുകുവാന്‍ സാധ്യതയുളള എല്ലാ വെളളക്കെട്ടുകളും ഒഴിവാക്കുക.
• വെള്ളം കെട്ടി നില്‍ക്കുവാന്‍ സാധ്യതയുളള പ്ലാസ്റ്റിക് കുപ്പികള്‍, ടയര്‍, ചിരട്ട, വെളളം ശേഖരിക്കുവാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവ പരാമവധി വെളളം കെട്ടിനില്‍ക്കാത്ത വിധം സൂക്ഷിക്കുകയും നശിപ്പിക്കുവാന്‍ കഴിയുന്നവ നശിപ്പിക്കുകയും ചെയ്യുക.
• കൊതുക് അധികമുളള സ്ഥലങ്ങളില്‍ കൊതുക്‌വല, കൊതുകിനെ അകറ്റുവാനുളള ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക.
പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലോ, ആരോഗ്യപ്രവര്‍ത്തകരെയും വിവരം അറിയിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക. ആരോഗ്യപരമായ എന്തെങ്കിലും വിവരങ്ങള്‍ തേടുന്നതിനോ അറിയിക്കുന്നതിനോ ആയി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ല്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ഫോണ്‍: 04935 240 390, 04935 244 160.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍