കഞ്ചാവുമായി യുവാവ് പിടിയില്‍;ബൈക്കും കസ്റ്റഡിയിലെടുത്തു
വയനാട് ജില്ലാ എക്സൈസ് ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തില്‍ പുല്‍പ്പള്ളി പെരിക്കല്ലുരില് നടത്തിയ വാഹന പരിശോധനയിലാണ് 120 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. വാളാട് നാഗത്താന്‍കുന്ന് പാറക്കല്‍ വീട്ടില്‍ സിബിന് ബാബു (20) വിനെയാണ് ബത്തേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷര്‍ഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച കെഎല്‍ 72 എ 5552 നമ്പര്‍ ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തുപിടിയിലായ പ്രതി വാളാട് ഭാഗത്തെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരനാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇന്റലജന്‍സ് ഇന്‍സ്പെക്ടര്‍ എ.ജെ ഷാജി. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വിആര്‍ ജനാര്ദ്ദനന് ,പ്രിവന്റീവ് ഓഫീസര്‍മാരായ എംകെ ഗോപി , ശശികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ വിനോദ് , ജോഷി, അനില്‍കുമാര്‍ കെ.കെ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് കോടതി ഒന്നില്‍ ഹാജറാക്കും ,,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍