വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും,അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ആറാം റാങ്ക് നേടിയ ഹെല്‍വിന്‍ വര്‍ഗീസിനെയും പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് ആക്ടിംങ് ചെയര്‍ പേഴ്സണ്‍ കെ.മിനി പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ഓമന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്, മെമ്പര്‍ മിനി സാജു, പ്രിന്‍സിപ്പാള്‍ കൃഷ്ണന്, കെ.എം നാരായണന്, കെ.ടി ബിനു, മനോജ് ചന്ദനക്കാവ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍