പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ബത്തേരി പഴുപ്പത്തൂര്‍ എല്‍.പി സ്കൂളിലെ തിരെഞ്ഞെടുത്ത കുട്ടികള്‍ക്ക് വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായി കളേഴ്സ് കെയര്‍ ചാരിറ്റി ട്രസ്റ്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.കെ സാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു.കളേഴ്സ് കെയര്‍ ചാരിറ്റി വൈസ് ചെയര്മാന് ഷൈജു വലമ്പൂര്‍ കളേഴ്സ് ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.സ്ക്കൂളിലെ പ്രധാന അധ്യാപിക ലിസി, കളേഴ്സ് അംഗങ്ങളായ ശ്രീജിത്ത്, രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ക്കായി ഭക്ഷണ കിറ്റുകളും കളേഴ്സ് അംഗങ്ങള്‍ വിതരണം ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍