കാലവര്‍ഷം കനത്തതോടെ തൊണ്ടര്‍നാട് പഞ്ചായത്തിലെ വിവിധയിടങ്ങള്‍ വെള്ളത്തിനടിയില്‍; തരിയോടും,കാവുമന്ദത്തും വെള്ളപ്പൊക്കം; ദുരിതാശ്വാസക്യാമ്പ് തുറന്നു
കനത്തമഴയില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ താഴ്ന്ന ഭാഗങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. നിരവില്പ്പുഴമാനന്തവാടി റോഡില്‍ പലയിടത്തും വെള്ളം കയറി. തരിയോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും വെള്ളം കയറി. തരിയോട് ജിഎല്‍പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുള്ളതിനാല്‍ നാളെ സ്ക്കൂളിന് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കോറോം എംടിഡിഎം ഹൈസ്ക്കൂളിനും, കരിമ്പില്‍ ജിഎല്‍പി സ്ക്കൂളിനും ഇന്ന് പ്രാദേശിക അവധി നല്കി. ഇന്നും കനത്ത് മഴ തുടര്‍ന്നതിനാല്‍ വയലുകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴ ജില്ലയില്‍ വ്യാപക കൃഷിനാശത്തിനും വഴിയൊരുക്കിയിട്ടുണ്ട്. വാഴക്കൃഷിയടക്കമുള്ളവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവില്‍പുഴ,കോറോം,കരിമ്പില്‍, തരിയോട് കാവുമന്ദം മുതലായ പ്രദേശങ്ങളിലൊക്കെ കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. റോഡുകളില്‍ വെള്ളം കയറിയതുമൂലം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. തരിയോട് പൊയില്‍കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളെ തരിയോട് ജിഎല്പിസ്ക്കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. സ്ക്കൂളിന് നാളെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇന്ന് ചില സ്ക്കൂളുകള്‍ക്ക് പ്രാദേശിക അവധി നല്കുകയുണ്ടായി. അധ്യാപകരാണ് ചില വിദ്യാര്‍ത്ഥികളെ വീട്ടില്തിരികെയെത്തിച്ചത്. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍