ലോക പുകയില വിമുക്ത ദിനാചരണം നടത്തി
ബത്തേരി:സമൂഹത്തില്‍ നിന്നും പുകയില ഉപയോഗം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ ലോക പുകയില വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. പൊതുസമ്മേളനം ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. പുതുതലമുറയില്‍ കണ്ടുവരുന്ന പുകയിലയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം ഉന്മൂലനം ചെയ്യുവാന്‍ ദിനാചരണ പരിപാടികളിലൂടെ നമുക്ക് സാധ്യമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയില്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബാബു അബ്ദുറഹ്മാന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക ദിനാചരണ സന്ദേശം നല്കി. ഡെപ്യൂട്ടി .ഡി.എം.ഒ. ഡോ. കെ. സന്തോഷ്, 'വയനാടും പുകയില നിയന്ത്രണവും' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ.സഹദേവന്, ജില്ലാ മലേറിയാ ഓഫീസര്‍ അശോക്കുമാര്, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന് എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. അസംപ്ഷന്‍ നേഴ്സിംഗ് സ്കൂള്‍ ട്യൂട്ടര്‍ സിസ്റ്റ്ര്! എമിലിയ, പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുകയില ഉപയോഗവും അതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രി കൗണ്‍സിലര്‍ നയന സെമിനാര്‍ അവതരിപ്പിച്ചു. ചടങ്ങിന് ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം സ്വാഗതവും ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബിരാളി തക്കാവില്‍ നന്ദിയും പ്രകാശിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി.ബാബു, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, അസംപ്ഷന്‍ നേഴ്സിംഗ് സ്കൂള്‍ & വിനായക നേഴ്സിംഗ് സ്കൂള്‍ എന്നിവിടങ്ങളിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍