എസ് എഫ് ഐ സംസ്ഥാന സമ്മേളനം മെറിറ്റ് ഫെസ്റ്റോ സംഘടിപ്പിച്ചു.
കല്‍പ്പറ്റ: ജൂണ്‍ 20 മുതല്‍ 24 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന എസ്.എഫ്.ഐ മുപ്പത്തി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമയി എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എസ്.എസ് എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മെറിറ്റ് ഫെസ്റ്റോ 2018 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്ക്കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി അദ്യക്ഷനായി.സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് എം. മധു, കെ.എസ് ഹരിശങ്കര്‍, അജ്നാസ് അമ്മദ് വി.നിഷാദ് വൈഷ്ണവി എന്‍.എസ്, പി.അഖില്‍, ജിഷ്ണു ഷാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ് സ്വാഗതവും അര്ജുന് ഗോപാല്‍ നിന്ദയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍