ഹെല്‍വിന്‍ വര്‍ഗ്ഗീസിനെ എം.എസ്.എഫ് ആദരിച്ചു
മീനങ്ങാടി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ് ) ജില്ലയില്‍ ഏറ്റവും അധികം മാര്‍ക്ക് നേടിയ മീനങ്ങാടി വട്ടത്തുവയല്‍ പുന്നാശ്ശേരി വീട്ടില്‍ ഹെല്‍വിന്‍ വര്‍ഗ്ഗീസിനെ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു.പ്രസ്തുത പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്കും അഖിലേന്ത്യാ തലത്തില്‍ നൂറ്റിയാറാം റാങ്കും നേടിയ ഹെല്‍വിന്‍ വര്‍ഗ്ഗീസ് മീനങ്ങാടി ക്ഷീര സഹകരണ സംഘം സെക്രട്ടറി ഗീവര്‍ഗീസിന്റെയും മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക ഷിജിയുടെയും മകനാണ്. എം.എസ്.എഫിന്റെ ഉപഹാരം ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം വി.പി.സി കൈമാറി.ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, സംസ്ഥാന കമ്മിറ്റി അംഗം റിയാസ് കല്ലുവയല്‍, ജില്ലാ ട്രഷറര്‍ അസീസ് വെള്ളമുണ്ട ന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍