സ്പോര്‍ട്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു
കല്‍പ്പറ്റ:കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് വയനാട് ജില്ലയിലെ യുവജനങ്ങള്‍ക്കായി നടത്തിയ ക്വിസ് മത്സരം ജില്ലാ കോ ഓഡിനേറ്റര്‍ കെ.എം.ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.ജി.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.ക്വിസ് മത്സരത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ജി.ജെ.വിഷ്ണു ഒന്നാം സ്ഥാനം നേടി.സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ വി.ആദര്‍ശ് രണ്ടാം സ്ഥാനവും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അബില്‍ ജോസഫ് മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് യഥാക്രമം 7000,3000,2000 രൂപ വീതം പ്രൈസ് മണി സമ്മാനിച്ചു.ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കും.വയനാട് എ ഡി സി ജനറലായ പി.പി.മജീദ് ക്വിസ് മാസ്റ്ററായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍