ഡി.വൈ.എഫ്.ഐ അനിശ്ചിതകാല സമരം ആരംഭിച്ചു
പടിഞ്ഞാറത്തറ ബാണാസുരഡാമില്‍ പുഷ്പോത്സവത്തിന്റെ പേരില്‍ വര്‍ദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡി.വൈ.എഫ് .ഐ സമരം ആരംഭിച്ചു.ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാതെ ഉപരോധിച്ചു കൊണ്ടാണ് അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്.പൂക്കളില്ലാത്ത പുഷ്പോത്സവത്തിന്റെ പേരില്‍ ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതായി നേരത്തെ നിരവധി പരാതികളുയര്‍ന്നിരുന്നു.ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുഷ്പോത്സവം മെയ് 31ന് അവസാനിക്കേണ്ടതാണ്.എന്നാല്‍ സ്വകാര്യ നേഴ്സറിക്ക് വരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പെരുന്നാള്‍ സീസണ് കണക്കിലെടുത്ത് ജൂണ്‍ 30 വരെ പുഷ്പോത്സവം തുടരാന്‍ അനുവദിക്കുയായിരുന്നുവെന്നാണ് ആക്ഷേപം.ഹൈഡല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനടിക്കറ്റ് നിരക്ക് പുഷ്പോത്സവം തുടങ്ങിയതോടെ 60 രൂപയാക്കി ഉയര്‍ത്തിയിരുന്നു.ആകര്ശണീയമല്ലാത്ത പുഷ്പോത്സവം കാണുന്നില്ലെങ്കിലും സഞ്ചാരികള്‍ ഈ ടിക്കറ്റ് നിരക്ക് നല്‍കണമെന്നതായിരുന്നു നിലവിലെ അവസ്ഥ.സ്വാകര്യ നെഴ്സറിക്ക് പുഷ്പോത്സവം നടത്താന്‍ രണ്ടര ഏക്കര്‍ സ്ഥലവും ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതിയും വെള്ളവും സജ്ജീകരണങ്ങളുമാണ് ഹൈഡല്‍ കേന്ദ്രം ഒരുക്കി നല്‍കിയത്.എന്നാല്‍ വരുമാനത്തിന്റെ ഭാഗമൊന്നും തന്നെ ഹൈഡല്‍ കേന്ദ്രത്തിന് ലഭിക്കുകയുമില്ല. ഇതിനെതിരെയാണ് ഡിവൈ എഫ് ഐ സമരത്തിനെത്തിയത്.(ആ്യലേ)പുഷ്പോത്സവത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വേറെ സ്ഥാപിക്കുകയോ പുഷ്പോത്സവം അവസാനിപ്പിക്കുകയോ ചെയ്യണമെന്നതാണ് സമരക്കാരുടെ ആവശ്യം.ഇന്ന് രാവിലെ മുതല്‍ തന്നെ സഞ്ചാരികളെയൊന്നും അകത്ത് പ്രവേശിപ്പിക്കാതെ കേന്ദ്രം ഉപരോധിച്ചു കൊണ്ടാണ് സമരം നടത്തുന്നത്.ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍